പ്രിസൈഡിംഗ് ഓഫീസര്‍ ബൂത്തില്‍ മരിച്ചു
കോതമംഗലം: പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടി ജിമ്മി ജേക്കബ് (40) ആണ് മരിച്ചത്.
കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പാനിപ്ര വടാശേരി സര്‍ക്കാര്‍ യുപി സ്കൂളില്‍ ബൂത്ത് ക്രമീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജിമ്മി ജേക്കബ് കുഴഞ്ഞു വീണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജിമ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നാനെല്ലൂര്‍ വെട്ടിക്കാമറ്റത്തില്‍ മിനായാണു ഭാര്യ. മരിയ, പ്രിയ എന്നിവര്‍ മക്കള്‍.












Click it and Unblock the Notifications