ബൂത്തില്‍ കുഴഞ്ഞ് വീണ് രണ്ടു മരണം
തിരുവനന്തപുരം: വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുന്നതിനിടെ രണ്ട് പേര്‍ പോളിംഗ് ബൂത്തുകളില്‍ കുഴഞ്ഞുവീണു മരിച്ചു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലാണ് രണ്ടു വോട്ടര്‍മാര്‍ക്ക് ജനാധിപത്യത്തിന്റെ വിലയായി തങ്ങളുടെ ജീവന്‍ നല്‍കേണ്ടി വന്നത്.
കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവ് മാത്തുക്കുട്ടി(65), തന്റെ മരുമകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലത്തിലെ വെട്ടിക്കവല ബൂത്തിലായിരുന്നു മാത്തുക്കുട്ടിയുടെ മരണം.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുളങ്കുളം ബൂത്തില്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ആന്‍ഡ്രു എന്ന വോട്ടര്‍ വീണു മരിച്ചത്.












Click it and Unblock the Notifications