വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് മിക്കയിടത്തും മന്ദഗതിയിലാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ആദ്യത്തെ വോട്ടെടുപ്പെന്ന നിലയില്‍ പോളിംഗ് ബൂത്തുകളില്‍ വലിയ തിരക്കനുഭവപ്പെട്ടില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കൊല്ലം ജില്ലയില്‍ പോളിംഗ് ഏറെ മന്ദഗതിയാലാണ്. തിരുവനന്തപുരത്ത് താരതമ്യേന വേഗത്തില്‍ തന്നെ പോളിംഗ് നടന്നുവരുന്നു. പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി രാവിലെ തന്നെ ചേര്‍ത്തലയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
2.16 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്്ച പോളിംഗ് ബൂത്തിലെത്തുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ടെടുപ്പ് ദിനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications