കണ്ണൂരില്‍ പലയിടത്തും അക്രമം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ 10 വ്യാഴാഴ്ച അക്രമസംഭവങ്ങള്‍ നടന്നു. പേരാവൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളിലാണ് അക്രമം നടന്നത്.
12 യുഡിഎഫ് പ്രവര്‍ത്തകരെ വെട്ടേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പേരൂവൂര് മണ്ഡലത്തിലെ പട്ടാനൂരിലെ ആറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാപ്പിനിശേരിയിലും കൂത്തുപറമ്പിലും യുഡിഎഫ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ചു, അക്രമം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേന നീങ്ങിയിട്ടുണ്ട്.
പട്ടാന്നൂരില്‍ എല്ഡിഎഫുകാര്ക്കു നേരെയുണ്ടായ കല്ലേറിലാണ് ആറ് പേര്‍ക്ക് പരിക്കറ്റേത്. ഇവരെ മട്ടനൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പില്‍ ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് സ്റിക്കര്‍ ഒട്ടിച്ച് മറച്ചതായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് പരാതിയുന്നയിച്ചു. രാവിലെ 9.45ഓടെയാണ് തന്റെ പേരും ചിഹ്നവും മറച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് സുരേന്ദ്രന് പറഞ്ഞു.
പലയിടത്തും ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്നും വോട്ട് ചെയ്യാന്‍ പോകുന്നവരെ വഴിയില്‍ തടഞ്ഞെന്നും പരാതിയുണ്ടായിട്ടുണ്ട്.
അഴീക്കോട് മണ്ഡലത്തിലെ അരോളി സര്‍ക്കാര്‍ സ്കൂളിലെ യുഡിഎഫ് പ്രവര്‍ത്തകനു നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞതായി പരാതിയുണ്ട്. നടന്നത്. പാപ്പിനിശേരിയിലും പുന്നച്ചേരിയിലും കല്യാശേരിയിലും ബൂത്തുകളില്‍ ഏജന്റുമാരെ ഇരിക്കാനനുവദിച്ചില്ലെന്ന് യുഡിഎഫ് പരാതിയുന്നയിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ വോട്ട് ചെയ്യാനെത്തിയവരുടെ കൈയില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് തട്ടിപ്പറിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications