കേരളത്തില്‍ 73ശതമാനം പോളിംഗ്
തിരുവനന്തപുരം: കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിംഗ് നടന്നു.
അങ്ങിങ്ങ് നടന്ന അക്രമങ്ങളൊഴിച്ചാല്‍ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു.
പോളിംഗ് ശതമാനം ജില്ല തിരിച്ച്:
-65, 75, - 70, - 70, -66, 72, 70, 68, 73, 70.5, 61, 71 , 61, - 63.
കണ്ണൂരില്‍ നടന്ന തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ ആകെ 18 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ പേരാവൂര്‍, അഴീക്കോട്, തളിപ്പറമ്പ്, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്. പേരാവൂരില്‍ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ജില്ലയിലെ മൂസാന്തറയില് ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ല് നടത്തി. പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍, കോട്ടയം ജില്ലയിലെ പുതുപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ , കഴക്കൂട്ടം മണ്ഡലങ്ങളിലും ചെറിയ തോതില്‍ അക്രമങ്ങള്‍ നടന്നു.
തിരുവനന്തപുരം വെസ്റിലെ പൂന്തുറയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇവിടെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു ബൂത്തില്‍ കയറിയിരുന്നത് സംഘര്‍ഷത്തിനിടയാക്കുകയും കുറച്ചു നേരം പോളിംഗ് നിര്‍ത്തിവയ്ക്കേണ്ടി വരികയും ചെയ്തു. ഒടുവില്‍ പൊലീസും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്പ്പുണ്ടാവുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കാട്ടായിക്കോണത്ത് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി.
കൊട്ടാരക്കര മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് മാണി പ്രവര്ത്തകന് മാത്തുക്കുട്ടി (63 ) പോളിംഗ് ബൂത്തിന് പുറത്ത് ഹൃദയാഘാതം മൂലം മരിച്ചു. തന്നോടൊപ്പം വോട്ട് ചെയ്യാനെത്തിയ മരുമകളുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നറിഞ്ഞപ്പോഴാണ് മാത്തുക്കുട്ടി മരിച്ചതെന്ന് പറയപ്പെടുന്നു.
ഞാറക്കല്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്തയുടന്‍ പുറത്തിറങ്ങിയ പത്രോസ് (70) മരിച്ചു. കടുത്തുരുത്തി മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനായി ക്യൂവില്‍ നിന്ന ആന്റോ കുഴഞ്ഞുവീണു മരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications