Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് വന്നു; ഭാര്യയ്ക്ക് വോട്ട് ചെയ്യാനായി

കൊച്ചി: വോട്ടര്‍പട്ടികയില്‍ പേര് വ്യക്തമല്ലെന്ന കാരണത്താല്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട യുവതിക്ക് ഭര്‍ത്താവിന്റെ സഹായത്താല്‍ വോട്ട് ചെയ്യാനായി.

നിയോജകമണ്ഡലത്തിലെ യൂണിയന്‍ എല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ഹന്‍സാ ജലീലിനാണ് (37) വോട്ടര്‍പട്ടികയില്‍ പേര് വ്യക്തമല്ലെന്ന കാരണത്താല്‍ വോട്ട് ചെയ്യാനാവില്ലെന്ന് പോളിംഗ് ഓഫീസര്‍ പറഞ്ഞത്. സംഭവമറിഞ്ഞയുടന്‍ അഭിഭാഷകന്‍ കൂടിയായ ഹന്‍സയുടെ ഭര്‍ത്താവ് ജലീല്‍ നിയമവാദങ്ങളുമായി രംഗത്തെത്തി.

ഇത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളടങ്ങിയ പുസ്തകവും ഹന്‍സയുടെ ജലീല്‍ ഹാജരാക്കി. എന്ത് കാരണത്താല്‍ ഹന്‍സയ്ക്ക് വോട്ടവകാശം നിഷേധിച്ചു എന്ന് വ്യക്തമാക്കുന്ന വിശദീകരണക്കുറിപ്പും പോളിംഗ് ഓഫീസറില്‍ നിന്നും എഴുതി വാങ്ങി. ഇതിനെ തുടര്‍ന്ന് ഹന്‍സയെ വോട്ട് ചെയ്യാന്‍ അനുവദിക്കാന്‍ പോളിംഗ് ഓഫീസര്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എറണാകുളം ജില്ലയില്‍ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍, സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ എന്നിവര്‍ രാവിലെ തന്നെ സെന്റ് മേരീസ് ഹൈസ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി.

സിപിഐ നേതാവ് പി. കെ. വാസുദേവന്‍ നായര്‍ പുല്ലുവഴിയിലെ വായനാശാലയിലെ ബൂത്തിലും ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ കൊച്ചി എസ്. ആര്‍. വി ഹൈസ്കൂളിലെ ബൂത്തിലും വോട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+