കാര്ഡില്ലാത്തതിനെച്ചൊല്ലി എറണാകുളത്ത് സംഘര്‍ഷം
കൊച്ചി: തിരിച്ചറിയല്‍ കാര്‍ഡ് നിഷേധിക്കപ്പെട്ട സ്ത്രീ വോട്ടു ചെയ്യാനെത്തിയത് എറണാകുളം മണ്ഡലത്തില്‍ ബഹളത്തിന് വഴിവച്ചു. കോര്പ്പറേഷന് ഓഫീസിലെ ജീവനക്കാരനായ മുരളിയുടെ ഭാര്യ അനിത (29) വോട്ട് ചെയ്യാനെത്തിയതാണ് എറണാകുളം ഗേള്‍സ് ഹൈസ്കൂളിലെ 123-ാം ബൂത്തില്‍ പ്രശ്നത്തിന് വഴിവച്ചത്.
കുടുംബത്തിലെ എല്ലാവര്ക്കും കാര്ഡുണ്ടായിരുന്നെങ്കിലും അനിതയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിരുന്നില്ല. അതിനാല്‍ അവര്‍ റേഷന്‍ കാര്‍ഡുമായാണ് വോട്ടു ചെയ്യാനെത്തിയത്. എന്നാല്‍ അനിതയ്ക്ക് വോട്ടുചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിച്ചതോടെ പ്രശ്നം തുടങ്ങി. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയാത്തതിനാല്‍ ഒരു നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം കാണിച്ചാലേ വോട്ടുചെയ്യാനനുവദിക്കൂ എന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചതോടെ യുവതി കരിച്ചിലിന്റെ വക്കിലായി.
റേഷന്‍ കാര്‍ഡുണ്ടെങ്കിലും വോട്ടു ചെയ്യാമെന്ന് ഭര്‍ത്താവ് മുരളിയും മറ്റു ചിലരും ചൂണ്ടിക്കാണിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ വഴങ്ങിയില്ല. പ്രശ്നം രൂക്ഷമായതോടെ പൊലീസ് രംഗത്തെത്തുകയും റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ അനിതയ്ക്ക് വോട്ടു ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.
പ്രിസൈഡിംഗ് ഓഫീസറുടെ പക്കലുള്ള പട്ടികയില്‍ അനിതയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം വന്നുപെട്ട ചില സാങ്കേതിക കാരണങ്ങള്‍ കാരണം അനിതയ്ക്ക് കാര്‍ഡ് അനുവദിക്കാന്‍ തഹസീല്‍ദാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം സമയത്ത് പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കാന്‍ കഴിയാഞ്ഞതാണ് പ്രശ്നത്തിന് വഴിവച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications