ദലൈലാമയുടെ സന്ദര്‍ശനം: യുഎസിന് താക്കീത്
ബീജിംഗ്: വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്ന തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ഔദ്യോഗികമായോ അനൗദ്യോഗികമായോ സന്ദര്‍ശിക്കാനുള്ള യുഎസ് നീക്കത്തെ ചൈന അപലപിച്ചു.
ചൈനയും യുഎസും തമ്മിലുള്ള അന്യോന്യബന്ധം തകര്‍ക്കാനുള്ള നീക്കമാണിതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് മെയ് 10 വ്യാഴാഴ്ച കുറ്റപ്പെടുത്തി. അമേരിക്കയുടെ നേതാക്കളോ സര്‍ക്കാര്‍ പ്രതിനിധിയോ ദലൈലാമയുമായി ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കൂടിക്കാഴ്ച വയ്ക്കരുതെന്ന് ചൈനീസ് വക്താവ് താക്കീത് ചെയ്തു.
മാത്രമല്ല ദലൈലാമയെ യുഎസ് സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെയും ചൈന ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ദലൈലാമയുടെ യുഎസിലുള്ള സന്ദര്‍ശനം മൂന്നാഴ്ച നീണ്ടുനില്ക്കും. കഴിഞ്ഞ കുറെ നാളുകളായി ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണ്.
തയ്വാന് യുഎസ് ആയുധം വിറ്റതും യുഎസ് ചാരവിമാനം ചൈനയുടെ ഒരു വിമാനത്തില്‍ ചെന്നിടിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും കുറെ നാളുകളായി സംഘര്‍ഷത്തിന് വഴിമരുന്നിട്ട സംഭവങ്ങളായിരുന്നു. അതിനിടയിലാണ് ദലൈലാമയുടെ സന്ദര്‍ശനം.












Click it and Unblock the Notifications