Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജനസംഖ്യയില്‍ 24 ശതമാനം വരുന്ന മുസ്ലീങ്ങളുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിര്‍ണയാകമാവും. മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ പാര്‍ട്ടികളെടുത്ത നിലപാടുകളാവും മുസ്ലിം വോട്ടുകളില്‍ നിഴലിക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലുമൊരു പാര്‍ട്ടിയെ മുസ്ലിം സമുദായം മൊത്തത്തില്‍ തുണക്കാന്‍ സാധ്യതയില്ല. വിഭിന്ന പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന മുന്‍തൂക്കമനുസരിച്ചായിരിക്കും മുസ്ലിം വോട്ടുകള്‍ ഏത് പാര്‍ട്ടിക്കെന്ന് തീരുമാനിക്കപ്പെടുന്നത്.

1999ലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയുമായുള്ള സഖ്യം മൂലം വലിയൊരു വിഭാഗം മുസ്ലിങ്ങളുടെ വോട്ടാണ് നഷ്ടപ്പെട്ടത്. എന്‍ഡിഎ ഉപേക്ഷിച്ച് കോണ്‍ഗ്രസിനോട് സഖ്യം സ്ഥാപിച്ചാണ് മമതയുടെ പാര്‍ട്ടി ഇത്തവണ വോട്ടര്‍മാര്‍ക്കു മുമ്പിലെത്തിയത്. മമതയുടെ ഈ പുതിയ മുഖം മുസ്ലിങ്ങള്‍ സ്വീകരിക്കുമോ അതോ ബിജെപി ബന്ധത്തിന്റെ ഭൂതകാലം അവരെ തിരസ്കരിക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിക്കുമോ എന്നതൊക്കെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാവും.

മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാണ് ദില്ലി ഇമാം സൂചിപ്പിച്ചതെങ്കിലും മുസ്ലിം സമുദായം മുഴുവന്‍ ഇമാമിന്റെ നിര്‍ദേശമനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്ന് കരുതാന്‍ വയ്യ. സാക്ഷരതയില്‍ ഏറെ മുമ്പിലെത്തിക്കഴിഞ്ഞ വലിയൊരു വിഭാഗം തന്നെ ബംഗാളിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടെന്നത് മുസ്ലിം വോട്ട് ബാങ്കിനെ കുറിച്ചുള്ള ഒരു പ്രവചനം അസാധ്യമാക്കുന്നു.

1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം കോണ്‍ഗ്രസിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഒപ്പം നില്‍ക്കാതെ ഒരു വിഭാഗം മുസ്ലിങ്ങള്‍ മതേതരനിലപാടിന്റെ പേരില്‍ ഇടതുചേരിയോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ ബംഗാളികളല്ലാത്ത മുസ്ലിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെയാണ് കൂടുതലായി പിന്തുണക്കുന്നത്. തങ്ങള്‍ക്കു വേണ്ടി ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന അതൃപ്തി പ്രകടിപ്പിക്കുന്ന മുസ്ലിങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+