കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷ് ഇന്ത്യ സന്ദര്‍ശിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തണമെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ ക്ഷണം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് സ്വീകരിച്ചു. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് ആര്‍മിറ്റേജ് ആണ് മെയ് 11 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ച വാജ്പേയിയുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയ ആര്‍മിറ്റേജ് ബുഷിന്റെ ഒരു കത്ത് വാജ്പേയിക്ക് കൈമാറി. വാജ്പേയിയുടെ ക്ഷണം സ്വീകരിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം സന്ദര്‍ശനം നടത്തുമോ എന്ന ചോദ്യത്തിന് തീയതി പിന്നീട് നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു മറുപടി. വാഷിംഗ്ടണില്‍ പ്രഖ്യാപിച്ച മിസൈല്‍ പ്രതിരോധ പദ്ധതിയെപ്പറ്റിയുള്ള ഇന്ത്യയിലെ പ്രതികരണമെന്താണെന്നതു സംബന്ധിച്ച് നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയുമായി ആര്‍മിറ്റേജ് ചര്‍ച്ച ചെയ്തിരുന്നു. മിസൈല്‍ പ്രതിരോധ പദ്ധതി ഞങ്ങളെ രക്ഷിക്കാന്‍ മാത്രമല്ല, ഞങ്ങളുടെ സുഹൃത്തുക്കളെയും മുന്നണിയില്‍പെട്ടവരെയും രക്ഷിക്കാന്‍ കൂടിയാണെന്ന് ആര്‍മിറ്റേജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X