ബോഫോഴ്സ്: സമയപരിധി വേണമെന്ന് സുപ്രീംകോടതി
ദില്ലി: ബോഫോഴ്സ് കോഴയിടപാട് കേസിന്റെ വാദം നിശ്ചിത സമയപരിധിക്കുളളില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി സി ബിഐയ്ക്ക് നിര്‍ദ്ദേശം നല്കി. കേസിന്റെ വാദം ഇപ്പോള്‍ സി ബി ഐ പ്രത്യേക കോടതിയില്‍ നടക്കുകയാണ്. എന്നാല്‍, ആറു മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു.
എത്ര സമയത്തിനുള്ളില്‍ വാദം തീര്ക്കാനാവുമെന്നത് മെയ് 12 ശനിയാഴ്ച കോടതിയില്‍ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി സി ബി ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദുജ സഹോദരന്മാര് എത്ര കാലം ഇന്ത്യ വിടാതെയിരിക്കണമെന്നും സി ബി ഐ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബോഫോഴ്സ് കേസ് വിചാരണയുടെ ഭാഗമായി ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയിരിക്കുന്ന മൂന്ന്ഹിന്ദുജ സഹോദരന്മാര് ഇന്ത്യ വിടുന്നതിനെ സി ബി ഐ പ്രതേക കോടതിയും ദില്ലി ഹൈക്കോടതിയും അടുത്തകാലത്ത് തടഞ്ഞിരുന്നു. ഇതിനെതിരേ ഹിന്ദുജ സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് മെയ് 11 വെള്ളിയാഴ്ച കേസ് വിചാരണയുടെ സമയക്രമത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ജസ്റ്റീസുമാരായ എം.ബി. ഷാ, വൈ.കെ. സബര്‍വാള്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന് ബഞ്ച് ഹര്ജിയിന്മേല് തീരുമാനമെടുക്കുന്നത് മെയ് 12 ശനിയാഴ്ചത്തേയ്ക്ക് മാറ്റി.
വിദേശത്തേയ്ക്കു പോകുന്നതിന് സിബിഐ ഏര്‍പ്പെടുത്തുന്ന ഏത് ഉപാധിയും തങ്ങള്‍ പാലിക്കാമെന്ന് ഹിന്ദുജ സഹോദരന്മാര് സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസില്‍ ഹിന്ദുജ സഹോദരന്മാര്ക്കെതിരേ മൊഴി നല്‍കിയിട്ടുള്ള സാക്ഷികളെല്ലാം തന്നെ വിദേശങ്ങളിലാണെന്നതു കൊണ്ട് സിബിഐ പ്രത്യേക കോടതിയുടെ വിചാരണ വര്‍ഷങ്ങള്‍ നീണ്ടു പോയേക്കാമെന്ന് ഹിന്ദുജ സഹോദരന്മാരുെട അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
കേസ് വിചാരണ തീരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ഹിന്ദുജ സഹോദന്മാര്ക്ക് ഇന്ത്യ വിടാനുള്ള ഉപാധികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മെയ് 12 ശനിയാഴ്ച സത്യവാങ്്മൂലത്തില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി സിബിഐയ്ക്കു നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications