ലാലു മെയ് 15ന് കീഴടങ്ങിയേക്കും
പാറ്റ്ന: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവ് മെയ് 15ചൊവാഴ്ച രാവിലെ സിബിഐയ്ക്കുമുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. മെയ് 14 തിങ്കളാഴ്ച പാറ്റ്ന ഹൈക്കോടതി ലാലുവിന് ജാമ്യം നല്‍കിയില്ലെങ്കില്‍ അദ്ദേഹം കീഴടങ്ങിയേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
പാര്‍ട്ടിയുടെ ദേശീയ വക്താവ് ശിവാനന്ദ് തിവാരിയാണ് പാറ്റ്നയില്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സിബിഐ സ്പെഷ്യല്‍ കോടതി തീരുമാനത്തിനെതിരെ ലാലു പാറ്റ്ന ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ മെയ് 14വരെ വാദം കേള്‍ക്കേണ്ടെന്ന് കോടതി തീരുമാനിച്ചിരുന്നു.
പക്ഷെ ലാലുവിന്റെ കീഴടങ്ങല്‍ പദ്ധതിയെപ്പറ്റി തിവാരി കൂടുതല്‍ വിശദീകരിച്ചില്ല. ലാലുവിനെ റാഞ്ചി ജെയില്‍ ഗെയ്റ്റ് വരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പിന്തുടരുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതേ സമയം പാറ്റ്ന ഹൈക്കോടതി ലാലുവിന് അനുകൂലമായി വിധിയ്ക്കുമെന്ന് പാര്‍ട്ടിനേതാക്കള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.