ഒറീസയില്‍ കൊടും ചൂട്; മരണം 30ആയി
ഭുവനേശ്വര്‍: കടുത്ത ഉഷ്ണത്തിന്റെ പിടിയിലായ ഒറീസയില്‍ ചൂട് താങ്ങാനാവാതെ മരിച്ചവരുടെ എണ്ണം 30 ആയി.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഉഷ്ണവാതം ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്.
സ്കൂളുകളും ഓഫീസുകളും കഴിവതും നേരത്തെ പ്രവര്‍ത്തനം തുടങ്ങി നേരത്തെ അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ ഒറീസയെ ശാപം പോലെ വേട്ടയാടുകയാണ്. 1998ലെ വേനലില്‍ 3, 000 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിലും കൊടുങ്കാറ്റിലും പതിനായിരത്തോളം പേര്‍ മരിക്കുകയും കനത്ത നാശനശഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications