കേരളത്തിലെ റീപോളിംഗ് തീരുമാനമായില്ല
ദില്ലി: കേരളത്തിലെ ചില ബൂത്തുകളില്‍ റീ പോളിംഗ് നടത്തുന്നതിനെ പറ്റി തീരുമാനമായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അത് പഠിച്ച ശേഷം മാത്രമേ റീ പോളിംഗിനെ കുറിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നും മെയ് 11 വെള്ളിയാഴ്ച കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് കാര്യമായ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ വെളിപ്പെടുത്തി. പോണ്ടിച്ചേരിയില്‍ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചും പരാതിയൊന്നുമില്ല.
പശ്ചിമ ബംഗാളിലെ 22 മണ്ഡലങ്ങളിലെ 36 ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. അസമിലെ 206 ബൂത്തുകളിലും തമിഴ്നാട്ടിലെ ഏഴ് ബൂത്തുകളിലും റീ പോളിംഗ് നടത്തും. മെയ് 12 ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് നാല് വരെയായിരിക്കും റീ പോളിംഗ് നടക്കുക.












Click it and Unblock the Notifications