വോട്ടെടുപ്പ്: കേരളത്തിന് പുറത്ത് 12 പേര്‍ കൊല്ലപ്പെട്ടു
ദില്ലി: പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിനിടയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഈ സംസ്ഥാനങ്ങളില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
അസമില്‍ ആറ് പേരും പശ്ചിമബംഗാളില്‍ അഞ്ച് പേരും പോണ്ടിച്ചേരിയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ബംഗാളില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെപ്പ് നടത്തി.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്- 73 ശതമാനം. പശ്ചിമബംഗാളില്‍ 71 ശതമാനവും അസമില്‍ 65 ശതമാനവും പോണ്ടിച്ചേരിയില്‍ 65 ശതമാനവും തമിഴ്നാട്ടില്‍ 58 ശതമാനവും പോളിംഗ് നടന്നു.
അസമില്‍ മരിച്ചവരില്‍ രണ്ട് സുരക്ഷാ സൈനികരും രണ്ട് കലാപകാരികളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ 64 ബൂത്തുകളിലും ബംഗാളില്‍ 11 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.












Click it and Unblock the Notifications