തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് 13 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അറിയാന്‍ കഴിയും.
ഒരു റൗണ്ടെന്ന കണക്കില്‍ ഒരേ സമയം പത്തു ബൂത്തുകളിലെ ഫലമാണ് എണ്ണുന്നത്. തുടക്കത്തില്‍ ഇതിന് അര മണിക്കൂറോളം എടുക്കുമെങ്കിലും പിന്നീട് പത്ത് മിനിറ്റു കൊണ്ട് എണ്ണം നിര്‍ണ്ണയിക്കാന്‍ കഴിയും.
ശരാശരി 17 റൗണ്ടാണ് ഒരു മണ്ഡലത്തില്‍ കണക്കാക്കപ്പെടുന്നത്. പോസ്റല്‍ ബാലറ്റ് ഒരു ബൂത്തായി കണക്കാക്കി എണ്ണും. യന്ത്രത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാലും പോസ്റല്‍ വോട്ടുകള്‍ എണ്ണിത്തീരുന്ന കാര്യം സംശയമാണ്.












Click it and Unblock the Notifications