75 മുതല്‍ 85 വരെ സീറ്റ് കിട്ടും: സിപിഎം
തിരുവനന്തപുരം: ഇടതുമുന്നണിക്ക് 75 മുതല്‍ 85 വരെ സീറ്റ് കിട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നടക്കാന്‍ പോകില്ലെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.
ബിജെപിയും പിഡിപിയും യുഡിഎഫിന് വേണ്ടി വോട്ട് പിടിക്കുകയായിരുന്നുവെന്ന് മെയ് 11 വെള്ളിയാഴ്ചചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തതിന് എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവിന്റെ നടപടി അപലപനീയമാണ്.
12 ലക്ഷത്തോളം പേരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് തന്നെയാണ് സിപിഎമ്മിന്റെയും അഭിപ്രായം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പേരും നീക്കം ചെയ്തിരുന്നുവെന്ന് സിപിഎം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications