വെടിവയ്പ്: പിറവത്ത് ഹര്‍ത്താല്‍
പിറവം: കളിത്തോക്കുകൊണ്ടുള്ള വെടിവയ്പില്‍ സിഐടിയുക്കാരന് പരിക്കേറ്റുവെന്ന് ആരോപിച്ച് പിറവത്ത് സിഐടിയു യൂണിയന്‍ ഹര്‍ത്താല്‍ ആചരിച്ചു. ഔദ്യോഗികമായി പ്രഖ്യാപനമില്ലാതിരുന്നിട്ടും സിഐടിയു തൊഴിലാളികള്‍ പിറവത്ത് വെള്ളിയാഴ്ച ബസ്സുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് വെടിവെയ്പ് സംഭവം നടന്നത്. ഒരു യുഡിഎഫ് പ്രവര്‍ത്തകനും എല്‍ഡിഎഫുകാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകന്‍ ഒരു കളിത്തോക്ക് ഉയര്‍ത്തിക്കാട്ടി. ചെറിയ പ്ലാസ്റിക് തിരയുള്ള തോക്കായിരുന്നു ഇത്. തോക്കില്‍ നിന്നുള്ള തിര കൊണ്ട് പരിക്കേറ്റുവെന്ന് പറഞ്ഞ് ഒരു ഓട്ടോ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലില്‍ ചെറിയ ഒരു മുറിവുണ്ടായിരുന്നത്രെ.
ഈ സംഭവത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചത്. ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ അത് പിറവത്ത് ഹര്‍ത്താല്‍ തന്നെയായി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ഹര്‍ത്താല്‍ നടത്തിയത് ജനങ്ങളെ ശരിക്കും വലച്ചു.












Click it and Unblock the Notifications