വോട്ടര്‍പട്ടിക: പരാതികള്‍ അന്വേഷിക്കും
തിരുവനന്തപുരം: വോട്ടര്‍പട്ടികയെ കുറിച്ചുയര്‍ന്നിട്ടുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ജെ. തോമസ് പറഞ്ഞു. പക്ഷെ എത്ര പേരെ നീക്കിയെന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തത്തിലുള്ള അന്വേഷണത്തിന്റെ കാര്യമില്ലെന്ന് മെയ് 11 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പരാതികള്‍ തനിക്കു നല്‍കേണ്ട കാര്യമില്ല. ജില്ലാ കളക്ടര്‍മാരാണ് വരണാധികാരികളെന്നും തോമസ് വ്യക്തമാക്കി.
ഏപ്രില്‍ 23 ന് പുറത്തിറക്കിയ അന്തിമ പട്ടികയില്‍ പിന്നീട് മാറ്റം വരുത്താന്‍ പാടില്ല. മാറ്റം വന്നിട്ടുണ്ടെന്ന പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശരിയാണെന്ന് തോന്നിയാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും തോമസ് അറിയിച്ചു.
വോട്ടര്‍പട്ടിക പുതുക്കല്‍ തുടര്‍ച്ചയായ നടപടിയാണ്. നവംബറില്‍ വീണ്ടും പുതുക്കുന്നുണ്ട്. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്നും തോമസ് അറിയിച്ചു.












Click it and Unblock the Notifications