കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ക്ക് പനി, ആന്റണി ആഹ്ലാദത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പന്ത്രണ്ടാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി വരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഇരുമുന്നണികളുടെയും അമരക്കാര്‍ക്ക് വിരുദ്ധ വികാരങ്ങള്‍. ഇടതുമുന്നണി സര്‍ക്കാരിന്റെ അമരക്കാരനായ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സെക്രട്ടേറിയറ്റിലെ അവസാന നാളുകള്‍ പനി കീഴടക്കി. എന്നാല്‍ തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി വിജയാഹ്ലാദത്തിലാണ്.

83കാരനായ മുഖ്യമന്ത്രി മെയ് 11 വെള്ളിയാഴ്ച പനിയോടെയാണ് ഓഫീസിലെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍ വന്ന് പരിശോധിച്ച് മരുന്നുകള്‍ കുറിച്ചുകൊടുത്തു. നായനാര്‍ക്ക് അസുഖമാണ് എന്ന കാര്യം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഇ.എന്‍. മുരളീധന്‍ നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി നായനാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. ഇതായിരിക്കാം അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യമുണ്ടാക്കിയത് എന്നു കരുതുന്നു.

അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും ഇടതുമുന്നണിക്ക് വന്‍ പരാജയം വന്നു ചേരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പനി സെക്രട്ടേറിയറ്റില്‍ സംസാരവിഷയമായിരിക്കുകയാണ്. കേരളത്തിലെ ഇടതുമുന്നണിയുടെ ആശങ്കയും നിരാശയുമാണ് നായനാരില്‍ കാണാന്‍ കഴിയുന്നതെന്ന് ചിലര്‍ അടക്കം പറയാന്‍ തുടങ്ങിയിട്ടുണ്ട്.

ദൂരദര്‍ശനു വേണ്ടി ഡിആര്‍എസ് നടത്തിയ എക്സിറ്റ് പോളില്‍ 100ഓളം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വോട്ടെടുപ്പിനു മുമ്പ് നടന്ന ഒട്ടേറെ സര്‍വേകളുടെയും കണ്ടെത്തലുകള്‍ ഭരണകക്ഷിക്കെതിരായിരുന്നു. കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിക്കസേരിയിലിരുന്ന ഈ മാര്‍ക്സിസ്റ് നേതാവിനെ ഈ ഫലങ്ങള്‍ ക്ഷീണിപ്പിച്ചുവോ എന്നാണ് മിക്കവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അന്തരീക്ഷം നേരെ മറിച്ചായിരുന്നു. പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയും പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുള്ളവരുമായി ഓഫീസില്‍ ആകെ തിരക്കു പിടിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. തങ്ങള്‍ വിജയിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഭരണചക്രം ആരു തിരിക്കുമെന്നറിയാന്‍ മെയ് 13 ഞായറാഴ്ച വരെ കാത്തിരുന്നാല്‍ മതി. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്കു തന്നെ തുടങ്ങും. എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതിനാല്‍ ഉച്ചകഴിഞ്ഞയുടന്‍ എല്ലാ ഫലവും അറിയാമെന്നാണ് കണക്ക് കൂട്ടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X