പ്രകൃതിയുടെ പരാതി: നീലനെതിരെ കേസ്
തിരുവനന്തപുരം: തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍മന്ത്രി ഐഎഫ്എസ് ഓഫീസര്‍ പ്രകൃതി ശ്രീവാസ്തവ നല്‍കിയ പരാതിയിന്മേല്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ കേസെടുത്തു.
നടക്കാവ് പൊലീസാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഇപ്പോള്‍ ഡിവിഷണല്‍ ഫോറസ്റ് ഓഫീസറായ ശ്രീവാസ്തവ ഡിഐജിക്കാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
ഐഎഎസ് ഓഫീസര്‍ നളിനി നെറ്റോയെ പീഡിപ്പിച്ചുവെന്ന ആരോപണം വിവാദമായ വേളയില്‍ തനിക്കെതിരെ നടന്ന പീഡനത്തെ പറ്റി പ്രകൃതി വെളിപ്പെടുത്തിയിരുന്നു. പക്ഷേ അവര്‍ പരാതി നല്‍കിയത് കഴിഞ്ഞ മാസമാണ്.












Click it and Unblock the Notifications