Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പോളിംഗ് 72.4 ശതമാനം

തിരുവനന്തപുരം: മെയ് 10 വ്യാഴാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനകണക്കനുസരിച്ച് സംസ്ഥാനത്ത് 72.4 ശതമാനം പേര്‍ വോട്ടു ചെയ്തു.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന ജില്ല കുറഞ്ഞ ജില്ല മാണ്. വയനാട്ടില്‍ 81.8 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ ശതമാനം 65 മാത്രമാണ്. തൊടുപുഴ, കൂത്തുപറമ്പ്, വടക്കേ വയനാട് എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് - 83.2 ശതമാനം. 54.6 ശതമാനം പേര്‍ മാത്രം വോട്ട് രേഖപ്പെടുത്തിയ മണ്ഡലമാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം, എന്നീ നഗരങ്ങളിലെ മണ്ഡലങ്ങളില്‍ പോളിംഗ് നന്നേ കുറവാണ്. തിരുവനന്തപുരം ഈസ്റില്‍ 55.7 ശതമാനം പേരും എറണാകുളത്ത് 55.6 ശതമാനം പേരും മാത്രമേ വോട്ടു ചെയ്തുള്ളൂ.

80 ശതമാനത്തില്‍ കൂടുതല്‍ ശതമാനമുള്ള മണ്ഡലങ്ങളില്‍ നല്ല പങ്ക് മലബാറിലാണ്. വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും 80 ശതമാനം കവിഞ്ഞു. അതേസമയം തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍ മാത്രമേ പോളിംഗ് 70 ശതമാനം കവിഞ്ഞുള്ളൂ. തിരുവനന്തപുരത്തെയും എറണാകുളത്തെയും രണ്ടു മണ്ഡലങ്ങളില്‍ പോളിംഗ് 60 ശതമാനത്തില്‍ താഴെയാണ്.

സംസ്ഥാനത്തെ 2,16,90,331 വോട്ടര്‍മാരില്‍ 1,56,64,511 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവരില്‍ 77,69,509 പേര്‍ പുരുഷന്മാരും 78,96,002 പേര്‍ വനിതകളുമാണ ്. ഇവരില്‍ 1,32,71,480 പേര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തത്. 21,004 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കപ്പെട്ടത്.

പോളിംഗ് 75 ശതമാനം വരെ ഉയരുമെന്നാണ് തുടക്കത്തില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനത്ത് 73.15 ശതമാനം പേര്‍ വോട്ട് ചെയ്തു എന്നായിരുന്നു മെയ് 11 വെള്ളിയാഴ്ച രാവിലെ വന്ന കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടിയതിലെ പിഴവാണ് ഇങ്ങനെ വരാന്‍ കാരണമെന്ന് അവര്‍ കണക്കാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+