Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ റീ പോളിംഗില്ല

തിരുവനന്തപുരം: കേരളത്തിലെ ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ജെ. തോമസ്.

വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന ആരോപണത്തിന്‍മേല്‍ വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കുമെന്ന് മെയ് 11 വെള്ളിയാഴ്ച തോമസ് അറിയിച്ചു.

ഹരിപ്പാട് , ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന യുഡിഎഫ് ആവശ്യവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരിക്കുകയാണ്.

വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യപ്പെട്ടത് സംബന്ധിച്ച് ചില പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്ര നിരീക്ഷകരുണ്ടാവും. ക്രമക്കേട് നടന്നാല്‍ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാനും കേന്ദ്രനിരീക്ഷകര്‍ക്ക് അധികാരമുണ്ടാകുമെന്നും തോമസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+