എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെ തിരഞ്ഞെടുപ്പ് ഫലം ബാധിക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ജയിച്ച് അധികാരത്തിലെത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തവണ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപനത്തീയതി തീരുമാനിക്കുന്നത്.
ടാബുലേഷന്‍ ജോലികള്‍ ഇതിനകം പരീക്ഷാ ഭവനില്‍ പൂര്‍ത്തിയായി വരികയാണ്. ആദ്യമായാണ് ഇത്രയും നേരത്തെ മൂല്യനിര്‍ണയവും ടാബുലേഷനും തീര്‍ക്കുന്നത്. ടാബുലേഷന്‍ ജോലികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ഇത്തവണ നേരത്തെ ഫലപ്രഖ്യാപനമുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
മെയ് 15ഓടെ ഫലപ്രഖ്യാപനം നടത്താവുന്ന വിധത്തിലാണ് ടാബുലേഷന്‍ നടന്നുവരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇനി ഏത് മുന്നണി ഭരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്ന തീയതിയും നിര്‍ണയിക്കപ്പെടുന്നത്. എല്‍ഡിഎഫ് ആണ് അധികാരത്തിലെത്തുന്നതങ്കില്‍ 15ന് തന്നെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാനായേക്കും. എന്നാല്‍ യുഡിഎഫ് ആണ് അധികാരത്തിലെത്തുന്നതെങ്കില്‍ മന്ത്രിസഭാ രൂപീകരണത്തിനും മറ്റും അവര്‍ക്ക് സമയമാവശ്യമുള്ളതുകൊണ്ട് ഫലപ്രഖ്യാപനം വൈകിയേക്കും.
വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കാറ്. യുഡിഎഫ് ആണ് അധികാരത്തിലെത്തുന്നതെങ്കില്‍ അടുത്ത വിദ്യാഭ്യാസമന്ത്രി സ്ഥാനമേല്‍ക്കും വരെ പരീക്ഷാഫലം വൈകിയേക്കും.












Click it and Unblock the Notifications