വോട്ടര്‍പട്ടിക ഫലത്തെ സ്വാധീനിച്ചേക്കും
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്നും പതിനായിരങ്ങളുടെ പേര് നീക്കം ചെയ്തത് ഫലത്തെ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധര്‍.
കൊല്ലം ജില്ലയില്‍ മാത്രം 30, 000ത്തോളം പേര്‍ക്ക് പട്ടികയില്‍ പേരില്ലാത്തത് കാരണം വോട്ട് ചെയ്യാനായില്ല. മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്യാനെന്ന പേരിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പട്ടിക പുതുക്കിയത്.
പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ വോട്ട് ചെയ്യാനാവാത്തവരില് പലരും നിയമനടപടിക്കൊരുങ്ങുകയാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് നല്കിയ ലിസ്റും യഥാര്‍ത്ഥ ലിസ്റും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കി.
വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരില്‍ കൂടുതലും തങ്ങളുടെ പ്രവര്‍ത്തകരെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്കിയ സൂചന.
കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ 6, 000ത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. പാലക്കാട്ട് 30, 000ത്തോളം വോട്ടര്‍മാരെയും കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ 3, 000 ത്തോളം വോട്ടര്‍മാരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ഇവരില്‍ പലരും വോട്ടിടാനായി ബൂത്തിലെത്തിയപ്പോഴാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. തിരിച്ചറിയില്‍ കാര്‍ഡിന് കടലാസിന്റെ വില പോലുമില്ലെന്നറിഞ്ഞ പലരും ബൂത്തുകളില്‍ വച്ച് ക്ഷുഭിതരാവുകയും ചെയ്തു. വോട്ടെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് മാത്രം പുറത്തിറക്കിയ പട്ടികയില്‍ പേരുകള്‍ ചുവന്ന മഷി കൊണ്ട് വെട്ടിയിരുന്നു എന്ന് ആക്ഷേപമുണ്ട്.
ഫലം പുറത്തുവരുമ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയിലെ പേരുനീക്കല്‍ നടപടി വിവാദമാകുമെന്ന് ഉറപ്പാണ്. പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ കൊണ്ട് കേസ് കൊടുപ്പിക്കാമെന്നാണ് പല സ്ഥാനാര്‍ത്ഥികളും കണക്കുകൂട്ടുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications