കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയെ തണുപ്പിക്കാന്‍ അമേരിക്കന്‍ നീക്കം

  • By Staff
Google Oneindia Malayalam News

മോസ്കോ: മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ റഷ്യയില്‍ നിന്നും എതിര്‍പ്പുയരാതിരിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ഒരു ഉന്നതതലസംഘം മെയ് 11 വെള്ളിയാഴ്ച റഷ്യയില്‍ പര്യടനം തുടങ്ങി.

യുഎസ് പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി പോള്‍ വോള്‍ഫോവിറ്റ്സിന്റെ നേതൃത്വത്തില്‍ 18 അംഗസംഘമാണ് റഷ്യയില്‍ പര്യടനം നടത്തുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനത്തിന് റഷ്യയില്‍ നിന്ന് അനുകൂലമായ സമ്മതം വാങ്ങിയെടുക്കുകയാണ് ഈ സംഘത്തിന്റെ ദൗത്യം.

2,70,000 കോടി രൂപ ചെലവിട്ടാണ് അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം ഉയര്‍ത്തുന്നത്. എന്തായാലും മിസൈല്‍ പ്രതിരോധ സംവിധാനം ഉയര്‍ത്താന്‍ തീരുമാനിച്ചതായി കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ചിരുന്നു. ഇറാന്‍, ഇറാഖ് , വടക്കന്‍ കൊറിയ എന്നീ തെമ്മാടി രാഷ്ട്രങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ ചെറുക്കാനാണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ബുഷ് അഭിപ്രായപ്പെട്ടിരുന്നു.

റഷ്യ എതിര്‍ത്താലും ഈ സംവിധാനം ഉയര്‍ത്തുന്നതിന് തടസ്സമൊന്നുമുണ്ടാകില്ലെന്ന് ബുഷ് ഭരണകൂടം കരുതുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ പ്രതിരോധ സുരക്ഷാകാര്യങ്ങളിലെ ഉപദേശകനുമായി പ്രത്യേകം ചര്‍ച്ചയും അമേരിക്ക നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X