സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വിദേശ നിക്ഷേപം തേടുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വിദേശ ഇന്ത്യാക്കാരില്‍ നിന്നും മൂലധനനിക്ഷേപം തേടുന്നു. ആശുപത്രിയുടെ പ്രമോട്ടര്മാരായോ, ഓഹരിയുടമകളായോ വിദേശ ഇന്ത്യാക്കാര്‍ക്ക് നിക്ഷേപം നടത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യു എസ്, യൂറോപ്പ്, ഗള്‍ഫ് മേഖലകളില്‍ നിന്നുമുള്ള 150 ല്‍ പരം വിദേശ ഇന്ത്യാക്കാര്‍ സംരംഭത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ 30 പേര് യുഎഇയില്‍ നിന്നുള്ളവരാണ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) എന്നാണ ് പുതിയ ആശുപത്രിയുടെ പേര്.
2001 ആഗസ്ത് 17 ന് (ചിങ്ങമാസം ഒന്നാം തീയതി) പ്രവര്‍ത്തനമാരംഭിക്കത്തക്ക വിധത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. കേരളത്തില്‍ സഹകരണ മേഖലയിലെ ആദ്യ ടെര്‍ഷിയറി റഫറല്‍ ആശുപത്രിയാണ് കിംസ് എന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു.
75 കോടി രൂപ മുടക്കി പണിയുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 350 കിടക്കകള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. 48 ഇന്റന്‍സീവ് കെയര്‍ ബെഡുകളും എട്ട് ഓപ്പറേഷന് തിയേറ്ററുകളും ഉണ്ടാകും. വിദഗ്ധരായ ഡോക്ടര്‍മാരും നഴ്സുമാരും കൈകാര്യം ചെയ്യുന്ന ട്രോമാ കെയര്‍ സെന്റര്‍ ആശുപത്രിയുടെ പ്രത്യേകതയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications