ലാലുവിന്റെ അറസ്റിന് സ്റേ
ദില്ലി: കാലിത്തീറ്റ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും ജഗന്നാഥ മിശ്രയെയും അറസ്റ് ചെയ്യാനുള്ളസിബിഐ ഉത്തരവ് സുപ്രീം കോടതി സ്റേ ചെയ്തു.
മെയ് 12 ശനിയാഴ്ച ജസ്റ്റിസ് കെ. ടി. തോമസും ജസ്റിസ് ആര്‍.പി. സേഥിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് സിബിഐ ഉത്തരവ് സ്റേ ചെയ്തത്. എന്നാല്‍ റാഞ്ചി കോടതിയില്‍ നടക്കുന്ന കേസിന്റെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലാലുവും മറ്റ് പ്രതികളും റാഞ്ചി കോടതിയിലെ കേസ് പാറ്റ്നാ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.
ലാലുവിനും ജഗന്നാഥ മിശ്രയ്ക്കുമെതിരെ മെയ് എട്ട് ചൊവാഴ്ചയാണ് സിബിഐ ജാമ്യമില്ലാഅറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications