Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലം രാവിലെ തന്നെ അറിഞ്ഞുതുടങ്ങും

ദില്ലി: കേരളമുള്‍പ്പെടെ മെയ്10 വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും ഫലങ്ങള്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 13 ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ അറിഞ്ഞു തുടങ്ങും.

രാവിലെ എട്ടു മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങി, ഒരു മണിക്കൂറിനുള്ളില്‍ ആദ്യഫലങ്ങള്‍ അറിഞ്ഞു തുടങ്ങും. കേരളം, പശ്ചിംബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും ഉച്ചയോടെ തന്നെ ഫലങ്ങള്‍ പൂര്‍ണ്ണമായും അറിയാമെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുഭാസ് പാണി അറിയിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും ഉപയോഗിക്കാത്ത അസമില്‍ ഫലം മുഴുവനായും അറിയാന്‍ രാത്രിയാകും. നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേയും ഫലങ്ങള്‍ ഉച്ചയോടെ അറിയാം.

പൂര്‍ണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടന്ന കേരളം(140 സീറ്റ്), പശ്ചിമബംഗാള്‍(294 സീറ്റ്), തമിഴ്നാട്(234 സീറ്റ്) പോണ്ടിച്ചേരി(40 സീറ്റ്) എന്നിവിടങ്ങളിലെ ഫലങ്ങളാണ് ഉച്ചയോടെ അറിയാനാവുന്നത്. പോണ്ടിച്ചേരിയിലെ ഫലങ്ങള്‍ വോട്ടെണ്ണല്‍ തുടങ്ങി, അര മണിക്കൂറിനുള്ളില്‍ അറിയാം. മറ്റിടങ്ങളിലെ ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമാകും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ഫലങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ പഴയ ബാലറ്റ് പെട്ടിയില്‍ നിന്നുള്ള വോട്ടെണ്ണല്‍ പോലെ ബുദ്ധിമുട്ടുണ്ടാവില്ല.

നാല് സംസ്ഥാനങ്ങളിലെയും പോണ്ടിച്ചേരിയിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെയും 1,60,000 ത്തോളം വോട്ടിംഗ് മെഷീനുകള്‍ കനത്ത കാവലില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കേരളത്തില്‍ 140, പോണ്ടിച്ചേരിയില്‍ നാല്, തമിഴ്നാട്ടില്‍ 101, പശ്ചിമബംഗാളില്‍ 95 , അസമില്‍ 51 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു ശേഷം ഇലക്ട്രോണിക് മെഷീനുകള്‍ പൂട്ടി മുദ്രവച്ച് 45 ദിവസത്തേയ്ക്ക് സ്ട്രോംങ് റൂമുകളില്‍ സൂക്ഷിക്കും. ഈ കാലത്തിനിടയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടാല്‍, അവയിന്മേല്‍ തീരുമാനമാകുന്നതു വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചു വയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+