തിരഞ്ഞെടുപ്പ് അക്രമം: മരണം 21 ആയി
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.
അസമിലും പശ്ചിമബാംഗാളിലും മെയ് 11 വെള്ളിയാഴ്ച എട്ടു പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സുരക്ഷാഭടന്മാരും ഉള്‍പ്പെടുന്നു.
പശ്ചിമബംഗാളിലും അസമിലും തമിഴ്നാട്ടിലുമായി 302 ബൂത്തുകളില്‍ റീപോളിംഗ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ബംഗാളിലെ 90 ബൂത്തുകളിലും തമിഴ്നാട്ടിലെ ആറ് ബൂത്തുകളിലും അസമിലെ 137 ബൂത്തുകളിലും ശനിയാഴ്ച റീപോളിംഗ് നടന്നുവരികയാണ്.
അസമിലെ 69 ബൂത്തുകളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഞായറാഴ്ച തന്നെ വോട്ടെണ്ണലുമുണ്ടാവും.












Click it and Unblock the Notifications