ആന്റണി രാജു ചട്ടം ലംഘിച്ചു
തിരുവനന്തപുരം: നിയോജമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജു തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ജെ. തോമസ് വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസമായ മെയ് 10 വ്യാഴാഴ്ച വെസ്റ്റ് മണ്ഡലത്തിലെ ബീമാപളളി ഗവ. യു പി എസിലെ ബൂത്തില്‍ കയറിയിരുന്ന സ്ഥാനാര്‍ത്ഥിയുടെ നടപടി ഫലത്തില്‍ ബൂത്ത് പിടിക്കലായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ആന്റണി രാജു ബൂത്തില്‍ കയറിയിരുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനും തിരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ബൂത്തുകള്‍ സന്ദര്‍ശിക്കാമെങ്കിലും ബൂത്തിനകത്ത് കയറി കസേരയിട്ട് ഇരിക്കുന്നത് ബൂത്ത് പിടിച്ചെടുക്കലിന് സമമാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബീമാപള്ളിയിലെ ബൂത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്ന ആന്റണി രാജു കേന്ദ്ര നിരീക്ഷകന്‍ എത്തിയതിനു ശേഷമാണ് ബൂത്തില്‍ നിന്നും ഇറങ്ങിപ്പോയത്.












Click it and Unblock the Notifications