പത്രിയാര്‍ക്കീസ് വിഭാഗം കോടതിയിലേക്ക്
കൊച്ചി: മലങ്കര സഭയില്‍ പഴയ സ്ഥിതി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി കാതോലിക്കാ വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരെ പത്രിയാര്‍ക്കീസ് വിഭാഗം കോടതിയില്‍ പോകുമെന്ന് പത്രിയാര്‍ക്കീസ് വിഭാഗം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ദിവന്നിയോസ്.
മെയ് 12 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനും മലങ്കര സഭയുടെ മെത്രാപ്പോലീത്തയാണെന്ന കാതോലിക്കാ ബാവ ബസേലിയസ് മാര്‍ത്തോമാ തോമസ് മാത്യു ദ്വിതീയന്റെ അവകാശവാദം ഒരു കോടതിയും അംഗീകരിച്ചിട്ടില്ലെന്ന് ദിവന്നിയോസ് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി നിര്‍ദേശമനുസരിച്ച് മലങ്കര സഭ തിരഞ്ഞെടുത്തല്ലാതെ കാതോലിക്കാ ബാവയ്ക്ക് മെത്രാപ്പോലീത്തയെന്ന് അവകാശപ്പെടാന്‍ കഴിയിയില്ല. കോടതിവിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ഇപ്പോള്‍ കാതോലിക്കാ ബാവ അങ്ങനെ അവകാശപ്പെടുന്നത്. വിധി ദുര്‍വ്യാഖ്യാനം ചെയ്തത് കോടതിയില്‍ ബോധിപ്പിക്കുമെന്നും ദിവന്നിയോസ് അറിയിച്ചു.












Click it and Unblock the Notifications