വോട്ടെണ്ണല്‍: ടിവി ചാനലുകളില്‍ വന്‍ ക്രമീകരണം
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ മെയ് 13 ഞായറാഴ്ചയുണ്ടാകുന്ന വാര്‍ത്തകള്‍ അപ്പോഴപ്പോള്‍ പ്രേക്ഷകരെ അറിയിക്കാന്‍ മലയാളത്തിലെ നാല് ടെലിവിഷന്‍ ചാനലുകളിലും വന്‍ ക്രമീകരണങ്ങള്‍.
ഞായറാഴ്ച ദൂരദര്‍ശന്റെ പരിപാടികള്‍ രാവിലെ ഒമ്പതു മണിക്ക് തന്നെ തുടങ്ങും. ഏറ്റവും പുതിയ വാര്‍ത്തകള്‍ പോലും അറിയിക്കാന്‍ വേണ്ട മൈക്രോവേവ് ഇന്റര്‍ലിങ്കിംഗ് സംവിധാനം ദൂരദര്‍ശന്‍ ഉപയോഗിക്കുന്നുണ്ട്.
ചര്‍ച്ച, അവലകോനം, ജയപരാജയസാധ്യത തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഏഷ്യാനെറ്റിന്റെ വോട്ടെണ്ണല്‍ദിനത്തിലെ പരിപാടികള്‍. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന പരിപാടികള്‍ അവസാന സീറ്റിലെ ഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും. അരമണിക്കൂര്‍ ഇടവേളകളില്‍ വാര്‍ത്താ ബുള്ളറ്റിനുകളും ഉണ്ടാകും.
സൂര്യയിലെ പരിപാടികള്‍ രാവിലെ 7.45നാണ് തുടങ്ങുന്നത്. അവലോകനം, ചര്‍ച്ച, വാര്‍ത്താ ബുള്ളറ്റിന്‍ തുടങ്ങിയവാണ് പ്രധാന പരിപാടികള്‍.
കൈരളി ചാനലിനെ പരിപാടി രാവിലെ എട്ട് മണിക്ക് തുടങ്ങി വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. അര മണിക്കൂര്‍ ഇടവേളകളില്‍ വാര്‍ത്താ ബുള്ളറ്റിനുകളും ചര്‍ച്ചകളും അവലോകനങ്ങളും കൈരളി സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications