കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി തീരുമാനിച്ചിട്ടില്ല: എം. കെ. ദാമോദരന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടുമെന്ന് ഭയന്ന് താന്‍ രാജി സമര്‍പ്പിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരന്‍.

ഇത്തരം തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മെയ് 12 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ദാമോദരന്‍ അറിയിച്ചു. രാജിയെ കുറിച്ച് തീരുമാനിച്ചിട്ടേയില്ലെന്ന് ദാമോദരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടേക്കുമെന്ന് ഭയന്ന് അഡ്വക്കേറ്റ് ജനറല്‍ രാജിക്കൊരുങ്ങുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ അഴിമതി നടന്നുവെന്ന ടി. എം. ജേക്കബിന്റെ ആരോപണം തെറ്റാണെന്ന് ദാമോദരന്‍ വ്യക്തമാക്കി. ഓഫീസ് വികസനത്തിനായി അനുവദിച്ച 52 ലക്ഷം രൂപയില്‍ 22 ലക്ഷം മാത്രമേ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് ചെലവായിട്ടുള്ളു എന്നും ദാമോദരന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X