വോട്ടെണ്ണല്‍: കണ്ണൂരില്‍ നിരോധനാജ്ഞ
കണ്ണൂര്‍: ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തുന്നു...
സംസ്ഥാന പൊലീസിന് പുറമെ സിആര്‍പിഎഫിനെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കുന്നുണ്ട്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 125 ഓളം പൊലീസുകാരുണ്ടാകും. പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
വരണാധികാരിയുടെ ഒപ്പുള്ള ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡുള്ളവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളല്‍ പ്രവേശിപ്പിക്കുകയുള്ളു. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ എ ആര്‍ പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരിക്കും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഓരോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസിനെ വിന്യസിക്കുന്നത്.












Click it and Unblock the Notifications