മുഖ്യമന്ത്രിയാവാന്‍ തയ്യാര്‍: കരുണാകരന്‍
ദില്ലി: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കരുണാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റടുക്കാന്‍ തയ്യാറാവുമോ എന്ന ചോദ്യത്തിന് ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്റണി മുഖ്യമന്ത്രിയാവുമെന്ന് ആര് പറഞ്ഞു? എംഎല്‍എമാരാണ്് അക്കാര്യം തീരുമാനിക്കേണ്ടത്. - മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ആന്റണിഗ്രൂപ്പുമായി ഇടഞ്ഞിരുന്ന കരുണാകരഗ്രൂപ്പ് യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമെന്നാണ് കരുണാകരന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.












Click it and Unblock the Notifications