കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഫലം പാലായില്‍ നിന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളഭരണം അടുത്ത അഞ്ചു വര്‍ഷം ആര്‍ക്കായിരിക്കുമെന്ന് മെയ് 13 ഞായറാഴ്ച ഉച്ചയോടെ അറിയാം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ടുമണിയ്ക്ക് തുടങ്ങും.

ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കോട്ടയം ജില്ലയിലെ പാലാ നിയോജകമണ്ഡലത്തില്‍ നിന്നായിരിക്കും ആദ്യ ഫലമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും ഇടതമുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥി ഉഴവൂര്‍ വിജയനും നേരിട്ടു മത്സരിച്ച ഇവിടെ നിന്നുമുള്ള ഫലം വോട്ടെണ്ണല്‍ ആരംഭിച്ച് മുക്കാല്‍ മണിക്കൂറിനുള്ളില്‍ അറിയാം.

പാലായ്ക്കു പിന്നാലെ ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 31 മണ്ഡലങ്ങളിലെ ഫലങ്ങളും പുറത്തു വരും. സ്ഥാനാര്‍ത്ഥികള്‍ കുറവുള്ള മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നേരത്തേ തീരുന്നതു കൊണ്ടാണിത്. നൂറോളം മണ്ഡലങ്ങളിലെ ഫലങ്ങള്‍ രാവിലെ പത്തരയോടെ പുറത്തു വരും. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്ന തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിലെ ഫലമായിരിക്കും ഏറ്റവും അവസാനം അറിയുക.

140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പത്തു വീതം എണ്ണല്‍ മേശകള്‍. ഒരു സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ചേര്‍ന്ന് ഓരോ മേശയിലും വോട്ടെണ്ണല്‍ നടത്തും. ഓരോ മേശയിലെയും ആദ്യ റൗണ്ട് വോട്ടണ്ണല്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാവും. തുടര്‍ന്നുള്ള ഓരോ റൗണ്ടും 10-12 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ഓരോ ജില്ലയിലേയും കളക്ടറേറ്റുകള്‍ തമ്മില്‍ കംപ്യൂട്ടര്‍ സംവിധാനം മുഖേന തലസ്ഥാനത്തുള്ള ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഫലങ്ങള്‍ അപ്പപ്പോള്‍ മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X