Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിതലിയില്‍ സ്പിരിറ്റ് വേട്ട

പാലക്കാട്: ചിതലിയില്‍ ഏഴ് ലക്ഷത്തോളം രൂപ വില വരുന്ന ഏഴായിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്ക് കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് മെയ് 12 ശനിയാഴ്ച ചിതലിയില്‍ വച്ച് പൊലീസ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ പുരുഷോത്തമന്‍ രാമസ്വാമി (47), ക്ലീനര്‍ മുത്തുരാമന്‍ (33) എന്നിവരെ അറസ്റ് ചെയ്തു. രഹസ്യ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസിന് ഇവരെ പിടികൂടാനായത്. യാക്കര ഫോര്‍ട്ട് ഹോസ്പിറ്റലിന് മുന്നില്‍ വച്ച് എസ്ഐ എസ്. ശശിധരനും സംഘവും കൈകാണിച്ചെങ്കിലും ലോറി നിര്‍ത്താതെ പോയി.

ജീപ്പില്‍ ലോറിയെ പിന്തുടര്‍ന്ന പൊലീസ് സംഘം ചിതലിയില്‍ വച്ച് ഇവരെ പിടികൂടി. കാബേജ് ചാക്കുകള്‍ക്കടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചു വച്ചിരുന്നത്. ബാംഗ്ലൂരിലെ കോലാറിലുള്ള ബാലന്‍ എന്നയാള്‍ തൃശൂര്‍ ബൈപാസ് റോഡിലുള്ള എം. എസ്. രവി എന്നയാളിന് നല്‍കാനായിരുന്നു സ്പിരിറ്റ് കൊടുത്തയച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+