എസ്എസ്എല്‍സി വിജയം 56.1 ശതമാനം
തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 56.1 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഇതില്‍ 44 ശതമാനം പേര്‍ മോഡറേഷന്‍ കൂടാതെയാണ് വിജയിച്ചത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 47.1 ശതമാനം പേരും വിജയിച്ചു. ഫലപ്രഖ്യാപനം മെയ് 20 ഞായറാഴ്ചയ്ക്ക് മുമ്പുണ്ടാകും.
മോഡറേഷനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു മാര്‍ക്ക് കുറയ്ക്കാന്‍ മെയ് 11 വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. ഗ്രൂപ്പ് മിനിമം ഇല്ലാത്തവര്‍ക്കും എന്നാല്‍ സബ്ജക്ട് മിനിമം ഇല്ലാത്തവര്‍ക്കും 15 മാര്‍ക്ക്, സബ്ജക്ട് മിനിമവും ഗ്രൂപ്പ് മിനിമവും ഇല്ലാത്തവര്‍ക്ക് 10 മാര്‍ക്ക് എന്നിങ്ങനെയാണ് മോഡറേഷന്‍ നല്‍കിയത്.
ഇത്തവണ ഡിസ്റിംഗ്ഷനും ഫസ്റ് ക്ലാസും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലാണ്. സ്കൂള്‍ ഗോയിംഗില്‍ 4,55,812 പേരും പ്രൈവറ്റ് വിഭാഗത്തില്‍ 1,03,049 പേരുമാണ് പരീക്ഷ എഴുതിയത്.












Click it and Unblock the Notifications