ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം രൂക്ഷമായി
ഗാസ:ഇസ്രയേല്‍ ടാങ്ക് ആക്രമണത്തില്‍ ഗാസപ്രദേശത്തെ ഒരു ഗ്രാമം തകര്‍ന്നു. നേരത്തെ പാലസ്തീന്‍ നടത്തിയ മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇസ്രയേലിന്റെ ഈ തിരിച്ചടി. ജുഗുപ്സാവഹം എന്നാണ് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍- പാലസ്തീന്‍ ഏറ്റുമുട്ടലിനെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വിശേഷിപ്പിച്ചത്.
ഒരാഴ്ചയായി മോര്‍ട്ടാറുകളും ടാങ്കുകളും ഉപയോഗിച്ചുകൊണ്ട് അതിരൂക്ഷമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. ഏറ്റുമുട്ടലില്‍ നാലുമാസം പ്രായമായ ഒരു പലസ്തീന്‍ കുട്ടിയും രണ്ടു ഇസ്രയേലി യുവാക്കളും കൊല്ലപ്പെട്ടിരുന്നു. മധ്യേഷ്യയിലെ മരണങ്ങള്‍ വെറുപ്പുളവാക്കുന്നു. അവിടെ ഓരോ ജീവന്‍ പൊലിയുമ്പോഴും ഞങ്ങളുടെ രാജ്യം കണ്ണീര്‍ വാര്‍ക്കുകയാണ്- ബുഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊറോക്കയില്‍ നടക്കുന്ന 11 മെഡിറ്ററേനിയന്‍ രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ് ബുഷ്.
ഇതിനിടെ മധ്യഅമ്മാനില്‍ ഇസ്രയേല്‍ വിരുദ്ധ റാലിയ്ക്ക് ഒരുമ്പെട്ടിരുന്ന 100 കണക്കിന് പ്രകടനക്കാരെ ജോര്‍ദ്ദാനില്‍ പൊലീസ് പിരിച്ചുവിട്ടു. പലസ്തീന്‍കാര്‍ നടത്തിയ ഒരു ബോംബ് ആക്രമണത്തില്‍ രണ്ട് റൊമാനിയക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രയേല്‍ പട്ടാളം പലസ്തീന്‍ പ്രദേശത്ത് റെയ് ഡ് നടത്തുകയുണ്ടായി. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ അക്രമങ്ങളുണ്ടാവാനാണ് സാധ്യത.












Click it and Unblock the Notifications