കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് പ്യുര്‍ട്ടാറിക്കോ വിശ്വസുന്ദരി

  • By Staff
Google Oneindia Malayalam News

സാന്‍ജൂവാന്‍: മിസ് പ്യുര്‍ട്ടാറിക്കോ ഡെന്നിസ് ക്വിനോന്‍സിന് വിശ്വസുന്ദരിപട്ടം. 77 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ പങ്കെടുത്ത മത്സരത്തിലാണ് മിസ് പ്യുര്‍ട്ടാറിക്കോ മിസ് യൂനിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുടെയും വെനിസ്വേലയുടെയും ഗ്രീസിന്റെയും യുഎസ്സിന്റെയും സുന്ദരിമാരാണ് മിസ് പ്യുര്‍ട്ടാറിക്കോക്ക് പുറമെ വിശ്വസുന്ദരിപ്പട്ടത്തിനായുള്ള അവസാന റൗണ്ടിലെത്തിയത്. മിസ് ഗ്രീസ് രണ്ടാം സ്ഥാനത്തും മിസ് യുഎസ്മൂന്നാം സ്ഥാനത്തുമെത്തിയപ്പോള്‍ മിസ് ഇന്ത്യ അഞ്ചാ സ്ഥാനത്തായി.

നീന്തല്‍ വേഷത്തില്‍ മനംകവരും വിധം പ്രത്യക്ഷപ്പെട്ട ഡെന്നിസ് ക്വിനോന്‍സ് അവസാന റൗണ്ടില്‍ ജൂറിയുടെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസം സ്ഫുരിക്കുന്ന ഉത്തരങ്ങളാണ് നല്‍കിയത്.

ശാരീരികമായ ആകര്‍ഷണീയതല്ല സൗന്ദര്യത്തിന്റെ പ്രധാനഘടകമെന്നും ഒരു വ്യക്തിയുടെ സൗന്ദര്യം കണ്ടത്താന്‍ ആ വ്യക്തിയുടെ ആത്മാവിന്റെ ഉള്ളറകളിലേക്ക് കടക്കേണ്ടതുണ്ടെന്നും മത്സരത്തിനിടയില്‍ ഡെന്നിസ് ക്വിനോന്‍സ ്പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X