ബംഗാളില്‍ ഇടതുമുന്നണി തന്നെ
16.55 Hrs
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. 127 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 90 സീറ്റും ഇടതുമുന്നണി നേടി. 194 സീറ്റില്‍ ഇടതുമുന്നണി മുന്നില്‍ നില്‍ക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന് 30 സീറ്റാണ് നേടാനായത്. 55 സീറ്റില്‍ അവര്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. ബിജെപി രണ്ട് സീറ്റില്‍ വിജയിച്ചു. എട്ട് സീറ്റ് മറ്റുള്ളവര്‍ക്കാണ്. മൊത്തം 294 സീറ്റാണ് ബംഗാള്‍ നിയമസഭയിലുള്ളത്.
വോട്ടെണ്ണല്‍ നടക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ശക്തമായ ഭീഷണിയുയര്‍ത്തിയിട്ടും ഇടതുമുന്നണിയുടെ പ്രകടനത്തത്തെ അതൊന്നും കാര്യമായി ബാധിച്ചില്ല എന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഡ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications