തമിഴ്നാട്ടില്‍ ജയ, ബംഗാളില്‍ ഇടത്
16.55 Hrs
ചെന്നൈ: തമിഴ്നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സഖ്യം തൂത്തുവാരിയപ്പോള്‍ പശ്ചിമബംഗാളില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അസമില്‍ ഭരണകക്ഷിയായ എജിപി-ബിജെപി സഖ്യത്തെ പിന്നിലാക്കി കോണ്‍ഗ്രസ് ഭൂരിപക്ഷത്തിലേക്കടുക്കുകയാണ്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍.
തമിഴ്നാട്ടില്‍ എഐഡിഎംകെ സഖ്യം ഡിഎംകെയെ വന്‍വ്യത്യാസത്തിനാണ് പിന്നിലാക്കിയത്. 198 സീറ്റുകള്‍ എഐഡിഎംകെ സഖ്യം നേടിയപ്പോള്‍ ഡിഎംകെക്ക് നേടിയത് 36 സീറ്റുകള്‍ മാത്രം.
ബംഗാളില്‍ 198 സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. 81 സീറ്റുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായുള്ളൂ.
അസമില്‍ കോണ്‍ഗ്രസ് 50ഉം എജിപി-ബിജെപി സഖ്യം 27ഉം സീറ്റ് നേടി. പോണ്ടിച്ചേരിയില്‍ ഡിഎംകെ 12ഉം കോണ്‍ഗ്രസ് 13ഉം സീറ്റ് നേടി. രണ്ടിടത്തും ഇതേവരെ ആര്‍ക്കും കേവലഭൂരിപക്ഷമായിട്ടില്ല.












Click it and Unblock the Notifications