Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയുംപിളളയുംസഭയില്‍

കൊല്ലം: ഒരച്ഛനും മകനും ഇത്തവണ നിയമസഭയിലേയ്ക്ക്. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ സിനിമാതാരം ഗണേശനുമാണ് നിയമസഭയിലേയ്ക്ക് കൈകോര്‍ത്തു കയറുന്ന അച്ഛനും മകനും. കേരളനിയമസഭയില്‍ ആദ്യമായാണ് ഒരച്ഛനും മകനും അംഗങ്ങളാകുന്നത്.

തന്റെ സ്ഥിരം തട്ടകമായ കൊട്ടാരക്കരയില്‍ ഒട്ടേറെ വിവാദങ്ങളുടെ അകമ്പടിയോടെ മത്സരിച്ച ബാലകൃഷ്ണപിള്ള ഇത്തവണും അനായാസകരമായി ജയിച്ചു കയറി. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സി പി എമ്മിലെ പി രവീന്ദ്രന്‍നായരെയാണ് ബാലകൃഷ്ണപിള്ള 12,000 ല്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

1996 ല്‍ സി പി എമ്മിലെ തന്നെ ജോര്‍ജ് മാത്യുവിനെ 3379 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ പിള്ള ഇത്തവണ വിവാദങ്ങള്‍ക്കിടയിലും തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയായിരുന്നു. കേരളനിയമസഭയിലേയ്ക്ക് ബാലകൃഷ്ണപിള്ളയുടെ ഒമ്പതാം വിജയമാണിത്. കൊട്ടാരക്കരയില്‍ നിന്ന് എട്ടാം തവണയും. പത്തു തവണ കൊട്ടാരക്കരയില്‍ മത്സരിച്ച പിള്ള രണ്ടു പ്രാവശ്യമേ അവിടെ നിന്നും പരാജയപ്പെട്ടിട്ടുള്ളൂ.

1960 ല്‍ തന്റെ 25-ാം വയസില്‍ നിയമസഭയിലേയ്ക്ക് കന്നിയങ്കത്തില്‍ ജയിച്ചു കയറിയ പത്തനാപുരത്തു നിന്നാണ് ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശന്‍ എന്ന കെ ബി ഗണേശ് കുമാര്‍ ഇത്തവണ നിയമസഭയിലേയ്ക്ക് അച്ഛന്റെ കൈ പിടിച്ചു കയറുന്നത്. 9985 വോട്ടുകള്‍ക്കാണ് ഗണേശന്‍ പത്തനാപുരത്തെ സിറ്റിംഗ് എം എല്‍ എ സി പി ഐ യുടെ കെ പ്രകാശ്ബാബുവിനെ പരാജയപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു തിളക്കവും ഗണേശന്റെ വിജയത്തിനുണ്ട്. ഒട്ടേറെ സിനിമാതാരങ്ങള്‍ അങ്കം വെട്ടി പരാജയപ്പെട്ടിടത്ത് കേരളനിയമസഭയിലേയ്ക്ക് ആദ്യമായി വിജയിച്ച മുഴുവന്‍ സമയ സിനിമാതാരമാണ് ഗണേശന്‍. ഇടതുസ്വതന്ത്രനായി ഗുരുവായൂരില്‍ നിന്നും രണ്ടു തവണവിജയിച്ച സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദാണ് ഇതിനുമുമ്പ് നിയമസഭയിലേയ്ക്ക് വിജയിച്ചുകയറിയസിനിമാപ്രവര്‍ത്തകന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+