വോട്ടെണ്ണല്‍ തുടങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 13 ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
യന്ത്രത്തില്‍ പോള്‍ ചെയ്ത വോട്ടുകളോടൊപ്പം തപാല്‍ വോട്ടുകളും എണ്ണിത്തുടങ്ങിയിട്ടുണ്ട്. ഒരു റൗണ്ടെന്ന കണക്കില്‍ ഒരേ സമയം പത്തു ബൂത്തുകളിലെ ഫലമാണ് എണ്ണുന്നത്. തുടക്കത്തില്‍ ഇതിന് അര മണിക്കൂറോളം എടുക്കുമെങ്കിലും പിന്നീട് പത്ത് മിനിറ്റു കൊണ്ട് എണ്ണം നിര്‍ണ്ണയിക്കാന്‍ കഴിയും.
ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരണാധികാരിയുടെ ഒപ്പോടു കൂടി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നുള്ളു.
140 മണ്ഡലങ്ങളിലെയും ഫലങ്ങളും ഉച്ചയോടെ അറിയാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications