ഇടുക്കിയില്‍ യുഡിഎഫ് മുന്നേറ്റം
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. അഞ്ച് സീറ്റില്‍ നാലും യുഡിഎഫ് നേടി.
പി. ടി. തോമസ് (തൊടുപുഴ), എ. കെ. മണി (ദേവികുളം), റോഷി അഗസ്റിന്‍ (ഇടുക്കി), പീരുമേട് (ഇ. എം. അഗസ്തി) എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് നേടിയത്.
ഉടുമ്പഞ്ചോലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ. കെ. ജയചന്ദ്രന്‍ വിജയിച്ചു. ഉടുമ്പഞ്ചോല കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുക്കുകയായിരുന്നു. തൊടുപുഴയില്‍ പി. ജെ. ജോസഫിന്റെ പരാജയം ഒരു അട്ടിമറിയാണെന്ന് പറയാം. പീരുമേട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥി സി. എ. കുര്യന്‍ നേരിട്ട പരാജയവും ഇടതുമുന്നണിക്ക് ജില്ലയില്‍ കാര്യമായ ക്ഷീണമുണ്ടാക്കി. ഇടുക്കിയില്‍ ഇടതുമുന്നണി വിമതനായി സുലൈമാന്‍ റാവുത്തര്‍ രംഗത്തുവന്നതാണ് റോഷി അഗസ്റിന് തുണയായത്.
കഴിഞ്ഞ തവണ തൊടുപുഴ, പീരുമേട്, ഇടുക്കി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനായിരുന്നു.












Click it and Unblock the Notifications