കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം കോട്ട യു ഡി എഫ് നിലനിര്‍ത്തി

  • By Staff
Google Oneindia Malayalam News

കോട്ടയം: യു ഡി എഫിന്റെ പരമ്പരാഗത കോട്ടയായ കോട്ടയം ജില്ലയില്‍ മുന്നണിയ്ക്ക് വന്‍വിജയം. ജില്ലയിലെ 10 സീറ്റുകളിലേയും ഫലം പ്രഖ്യാപിച്ചപ്പോള്‍ എട്ടു സീറ്റും യു ഡി എഫ് നേടി. എല്‍ ഡി എഫിന് രണ്ടു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കോട്ടയം- മേഴ്സി രവി(കോണ്‍ഗ്രസ്), പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി(കോണ്‍ഗ്രസ്), കാഞ്ഞിരപ്പള്ളി-ജോര്‍ജ് ജെ മാത്യു(കോണ്‍ഗ്രസ്), പാലാ- കെ എം മാണി(കേരള കോണ്‍ഗ്രസ് -എം), ചങ്ങനാശേരി- സി എഫ് തോമസ്(കേരള കോണ്‍ഗ്രസ്-എം), കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്(കേരള കോണ്‍ഗ്രസ്-എം), ഏറ്റുമാനൂര്‍-തോമസ് ചാഴികാടന്‍(കേരള കോണ്‍ഗ്രസ്-എം), വാഴൂര്‍- കെ നാരായണക്കുറുപ്പ്(കേരള കോണ്‍ഗ്രസ് -എം) എന്നീ സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത്.

കടുത്തുരുത്തി, കോട്ടയം സീറ്റുകള്‍ ഇത്തവണ യു ഡി എഫ് എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. മറ്റ് സീറ്റുകള്‍ യു ഡി എഫ് നിലനിര്‍ത്തി.

വൈക്കം-പി നാരായണന്‍( സി പി ഐ), പൂഞ്ഞാര്‍- പി സി ജോര്‍ജ്(കേരള കോണ്‍ഗ്രസ് -ജെ)എന്നീ സീറ്റുകളാണ് എല്‍ ഡി എഫിന് കിട്ടിയത്.

1996 ല്‍ യു ഡി എഫ് ആറും സീറ്റും എല്‍ ഡി എഫ് നാല് സീറ്റുമായിരുന്നു കോട്ടയത്ത് നേടിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X