യുഡിഎഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. 130 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 93 സീറ്റാണ് യുഡിഎഫ് നേടിയത്.
മത്സരഫലങ്ങള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫിന് അനുകൂലമായ തരംഗമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വ്യക്തമായിരുന്നു. 36 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ. ഒരു സീറ്റ് കോണ്‍ഗ്രസ് റിബലിനാണ്.
ഗ്രൂപ്പ് വഴക്കിന്റെ അനിശ്ചിതത്വം ഒരു ഘട്ടത്തില്‍ യുഡിഎഫിന്റെ പ്രചാരണത്തെ ബാധിച്ചെങ്കിലും യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാവുന്നതിന് അതൊന്നും തടസമായില്ല എന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടാവുന്നതില്‍ പ്രമുഖനായ എ.കെ.ആന്റണി ചേര്‍ത്തലയില്‍ നിന്ന് വീണ്ടും ജയിച്ചു. ശങ്കരനാരായണന്‍, ഉമ്മന്‍ചാണ്ടി, എം.വി.രാഘവന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ആര്‍.ബാലകൃഷ്ണപിള്ള, കെ.ആര്‍.ഗൗരിയമ്മ, തുടങ്ങിയവരാണ് ജയിച്ച പ്രമുഖ യുഡിഎഫ് നേതാക്കള്‍.












Click it and Unblock the Notifications