കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് 99 സീറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം നേടി. 140 സീറ്റുകളിലെയും ഫലം അറിവായപ്പോള്‍ യുഡിഫ് 99 സീറ്റിലാണ് ജയിച്ചത്.

40 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ. ഒരു സീറ്റ് കോണ്‍ഗ്രസ് റിബലിനാണ്. വടക്കന്‍ ജില്ലകളായ കണ്ണൂരും കാസര്‍കോടും മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. മറ്റ് എട്ട് ജില്ലകളിലും എല്‍ഡിഎഫിന് കനത്ത തിരച്ചടിയാണേറ്റത്.

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടാവുന്നതില്‍ പ്രമുഖനായ എ.കെ.ആന്റണി ചേര്‍ത്തലയില്‍ നിന്ന് വീണ്ടും ജയിച്ചു. ശങ്കരനാരായണന്‍, ഉമ്മന്‍ചാണ്ടി, എം.വി.രാഘവന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ആര്‍.ബാലകൃഷ്ണപിള്ള, കെ.ആര്‍.ഗൗരിയമ്മ, തുടങ്ങിയവരാണ് ജയിച്ച പ്രമുഖ യുഡിഎഫ് നേതാക്കള്‍.

അതേ സമയം എല്‍ഡിഎഫിലെ പല പ്രമുഖര്‍ക്കും അടിതെറ്റി. മന്ത്രിമാരായ വി.പി.രാമകൃഷ്ണപിള്ള, പി.ജെ.ജോസഫ്, കെ.ഇ.ഇസ്മയില്‍, കൃഷ്ണന്‍ കണിയാം പറമ്പില്‍, സ്പീക്കര്‍ എം.വിജയകുമാര്‍, ഡെപ്യൂട്ടി സി.എ.കുര്യന്‍, സിപിഎം നേതാവ് പി.കെ.ഗുരുദാസന്‍ എന്നിവര്‍ അപ്രതീക്ഷിതമായി തോറ്റു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X