ആദ്യവിജയം മാണിയ്ക്ക്
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ ആദ്യ വിജയം പാലായില്‍ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയ്ക്ക്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി പി എം സ്വതന്ത്രന്‍ ഉഴവൂര്‍ വിജയനെ മാണി 22,301 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആദ്യഫലം പാലായില്‍ നിന്നും വരികയായിരുന്നു.
നിയമസഭയിലേയ്ക്ക് മാണിയുടെ പത്താംവിജയമാണിത്. 1965 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും കെ എം മാണി പാലായില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണ മാണിയുടെ ഭൂരിപക്ഷം. ഇടതു മുന്നണി സ്വതന്ത്രന്‍ സി കെ ജീവനെ 23,790 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications